ഒമാനില്‍ 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

covid in gulf

മസ്‌കത്ത്: ഒമാനില്‍ പുതിയതായി 164 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം .അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് മൂലം ചികിത്സയിലായിരുന്ന 163 പേര്‍ രോഗമുക്തരാവുകയും ചെയ്തു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,30,944 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,23,187 പേര്‍ രോഗമുക്തരായിട്ടുണ്ട്.