ഒമാനില്‍ 558 പേര്‍ക്ക് കൂടി കോവിഡ്, നാല് മരണം

covid in gulf

മസ്‌ക്കത്ത്: ഒമാനില്‍ 558 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,33,044 ആയി.

കഴിഞ്ഞ 72 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ചു നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1521 ആയി.