Tuesday, April 13, 2021
Home Gulf ഒമാനില്‍ വീണ്ടും സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി

ഒമാനില്‍ വീണ്ടും സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി

മസ്‌കറ്റ്: ഒമാനില്‍ വീണ്ടും സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഫാമിലി വിസിറ്റ്, എക്സ്പ്രസ് വിസകള്‍ എന്നിവയാണ് അനുവദിക്കുന്നത്.
കൊവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വിസയില്‍ എത്തിയവര്‍ക്ക് അധികൃതര്‍ വിസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു.

ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഈ സേവനം ഇപ്പോഴും ലഭ്യമാണ്.

ഇതിനിടെയാണ് ഈ മാസം എട്ട് മുതല്‍ വീണ്ടും സന്ദര്‍ശക വീസകള്‍ അനുവദിച്ചു തുടങ്ങിയത്. പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനും എക്‌സ്പ്രസ് വീസകളില്‍ ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇതിലൂടെ അവസരം ലഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചത്.

Most Popular