Tuesday, September 21, 2021
Home Gulf ഒമാനിൽ പുതിയ അധ്യായന വർഷം സെപ്റ്റംബർ 12 മുതൽ

ഒമാനിൽ പുതിയ അധ്യായന വർഷം സെപ്റ്റംബർ 12 മുതൽ

മസ്കറ്റ് : ഒമാനിൽ പുതിയ അധ്യായന വർഷം സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. ഓഗസ്റ്റ് 19-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത അധ്യയന വർഷത്തെ അവസാനത്തെ പ്രവർത്തി ദിനം 2022 ജൂലൈ 7 ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ 2021 സെപ്റ്റംബർ 12 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ 2021 സെപ്റ്റംബർ 19 മുതൽ ആരംഭിക്കും.

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഒമാൻ സുപ്രീം കമ്മിറ്റിയിൽ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Most Popular