Saturday, July 24, 2021
Home Gulf ഒമാനിൽ പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുറയുന്നു

ഒമാനിൽ പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുറയുന്നു

മസ്‌കത്ത്: രാജ്യത്തെ പൊതു മേഖലയിൽ പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി ഒമാൻ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്‌ക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ജൂണിൽ 52,462 പ്രവാസി തൊഴിലാളികളുണ്ടായിരുന്ന ഒമാനിലെ പൊതുമേഖലയിൽ ജൂലൈ ആയപ്പോഴേക്കും 44,558 ആയി കുറഞ്ഞു. ഈ കാലയളവിൽ മാത്രം 8000ത്തോളം പ്രവാസികൾക്ക് സർക്കാർ മേഖലയിൽ നിന്ന് തൊഴിൽ നഷ്ടമായി.

ഈ വർഷമാദ്യം രാജ്യത്തെ സർക്കാർ മേഖലയിൽ 54,687 പ്രവാസികളുണ്ടായിരുന്നു. ഇതിൽ 10,120 പ്രവാസികളെ ഇതു വരെ പിരിച്ചു വിട്ടു. 18.5 ശതമാനം പ്രവാസികളുടെ കുറവാണ് കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഒമാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയിലും പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ജൂൺ- ജൂലൈ മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലെ 31,101 പ്രവാസികൾക്ക് ഒമാനിലെ സ്വകാര്യ മേഖലയിൽ നിന്ന് തൊഴിൽ നഷ്ടമാവുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

Most Popular