Wednesday, June 23, 2021
Home Gulf Oman ഒമാനില്‍ 1035 പേര്‍ക്ക് കൂടി കോവിഡ്; 14 മരണം

ഒമാനില്‍ 1035 പേര്‍ക്ക് കൂടി കോവിഡ്; 14 മരണം

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 14 പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,821 ആയി. 1,035 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,76,668 ആയി. 1200 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,56,845 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 103 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 786 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 267 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ALSO WATCH:

 

Most Popular