മസ്കത്ത്: ഇന്ന് രാജ്യത്ത് 116 കോവിഡ് കേസുകളും അഞ്ച് മരണവും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകള്‍ 126,835 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 231 പേര് രോഗമുക്തി നേടി. ഇതോടെ പൂര്‍ണ്ണമായി രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 118,736 ആയി. രാജ്യത്ത് ആകെ കോവിഡ് മരണങ്ങളുടെ കണക്ക് 1480 ആണ്. സുപ്രീം കമ്മറ്റിയുിം ആരോഗ്യമന്ത്രാലയവുംവ നിര്‍ദേശിച്ച കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.