Thursday, June 17, 2021
Home Newsfeed ഒമാനില്‍ 1173 പേര്‍ക്ക് കോവിഡ്; ഏഴ് മരണം

ഒമാനില്‍ 1173 പേര്‍ക്ക് കോവിഡ്; ഏഴ് മരണം

മസ്‌ക്കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,58,056 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,669. അതേസമയം 454 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,43,398 ആയി ഉര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 154 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്.

 

Most Popular