Tuesday, July 27, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 71,547 ആയി. ഇന്ന് 12 പേരാണ് കോവിഡ് ബാധിച്ചുമരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 349 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,314 പേര്‍ കോവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 47,922 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23,276 പേരാണ്. 165 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular