Sunday, June 20, 2021
Home Gulf Oman ഒമാനില്‍ ഒഴുക്കില്‍പ്പെട്ട 12 വയസ്സുകാരി മരിച്ചു; രണ്ടാമത്തെ കുട്ടിക്കായി തിരച്ചില്‍

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട 12 വയസ്സുകാരി മരിച്ചു; രണ്ടാമത്തെ കുട്ടിക്കായി തിരച്ചില്‍

മസ്‌കത്ത്: ഒമാനില്‍ വാദിയില്‍ അകപ്പെട്ട രണ്ടു കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖാബൂറ വിലയത്തില്‍ ഉള്‍പ്പെടുന്ന വാദി അല്‍ ഹവസാനയിലാണ് സംഭവം. 12 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പോലിസിന്റെ അറിയിപ്പില്‍ പറയുന്നു.

കാണാതായ രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടരുകയാണ്. വാദിയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലിസ് മുന്നറിയിപ്പ് നല്‍കി.


 

Most Popular