Friday, July 23, 2021
Home Newsfeed ഒമാനില്‍ ഇന്ന് ആയിരത്തി ഇരുന്നൂറിലധികം കോവിഡ് രോഗിള്‍; ആറ് മരണം

ഒമാനില്‍ ഇന്ന് ആയിരത്തി ഇരുന്നൂറിലധികം കോവിഡ് രോഗിള്‍; ആറ് മരണം

മസ്‌ക്കത്ത്: ഒമാനില്‍ 1208 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,65,482 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,728. അതേസമയം 764 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,48,303 ആയി ഉര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 196 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്.

 

Most Popular