Tuesday, June 22, 2021
Home Gulf Oman ഒമാനില്‍ ആയിരത്തി മുന്നൂറിലധികം പേര്‍ക്ക് കോവിഡ്; 250 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

ഒമാനില്‍ ആയിരത്തി മുന്നൂറിലധികം പേര്‍ക്ക് കോവിഡ്; 250 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,798 ആയി. 1,335 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,74,364 ആയി. 785 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,54771 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 101 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 759 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 250 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular