ഒമാനില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്; 185 പേര്‍ രോഗമുക്തി നേടി

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,32,146 പേരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 185 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ആകെ 1,24,398 പേര്‍ കോവിഡ് മുക്തരായി. അതേസമയം രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ 1,516 പേരാണ് രാജ്യത്ത് ആരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.