Wednesday, June 23, 2021
Home Newsfeed ഒമാനില്‍ 1399 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം

ഒമാനില്‍ 1399 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 12 പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,890 ആയി. 1,399 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,81,430 ആയി. 1346 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,61,670 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 107 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 265 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular