Thursday, June 17, 2021
Home Gulf Oman ഒമാനില്‍ 1,518 പേര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം

ഒമാനില്‍ 1,518 പേര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1,518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിതരുടെ എണ്ണം 51,725 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1,068 പേരും ഒമാന്‍ പൗരന്‍മാരാണ്. 450 പ്രവാസികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,016 പേര്‍ക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 33,021 ആയി.

ഇന്നു മൂന്നുപേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 236 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,456 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഒമാനില്‍ ഇതുവരെ 2,26,637 പേര്‍ക്കാണ് കോവിഡ് പരിശോധനകള്‍ നടത്തിയത്.

Most Popular