Saturday, June 19, 2021
Home Gulf Oman ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകള്‍; രണ്ട് മരണം

ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകള്‍; രണ്ട് മരണം

മസ്‌കത്ത്: ഒമാനില്‍ 211 പുതിയ കൊറോണ വൈറസ് കേസുകളും 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 125,326 ആയി. അതോടൊപ്പം ആകെ മരണം 1454 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 പേര്‍ രോഗമുക്തി നേടിയപ്പോള്‍ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 116720 ആണ്.

സുപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും  പുറപ്പെടുവിച്ച സാമൂഹിക അകലമുള്‍പ്പെടയുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular