Tuesday, May 11, 2021
Home Gulf Oman ഒമാനില്‍ 215 പേര്‍ക്ക് കോവിഡ്; മൂന്ന് കോവിഡ് മരണം

ഒമാനില്‍ 215 പേര്‍ക്ക് കോവിഡ്; മൂന്ന് കോവിഡ് മരണം

മസ്‌കത്ത്: രാജ്യത്ത് 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 126,719 ആയി ഉയര്‍ന്നു. അതോടൊപ്പം ഇന്ന് മൂന്ന കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 1475 മരണങ്ങളായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ കോവിഡ് മുക്തരായി. ഇതോടെ 118,505 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി. സുപ്രീം കമ്മറ്റിയും ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ച കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular