ഒമാനില്‍ 221 പുതിയ കോവിഡ് കേസുകള്‍; രണ്ട് മരണം

മസ്‌കത്ത്: ഒമാനില്‍ 221 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 132011 കോവിഡ് രോഗികളായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ രോഗമുക്തി നേടി. നിലവില്‍ ആകെ 124213 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണങ്ങള്‍ 1514 ആയി.