Thursday, September 16, 2021
Home Gulf Oman ഒമാനില്‍ 312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,41,808 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,32,685 പേരും രോഗമുക്തരായിട്ടുണ്ട്. 1577 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്.

Most Popular