Monday, May 10, 2021
Home Newsfeed ഒമാനില്‍ 361 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

ഒമാനില്‍ 361 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

മസ്‌കത്ത്: ഒമാനില്‍ 361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,42,169 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,32,945 പേരും രോഗമുക്തരായിട്ടുണ്ട്. 1580 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്.

 

Most Popular