Saturday, April 17, 2021
Home Newsfeed ഒമാനില്‍ കോവിഡ്മുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഒമാനില്‍ കോവിഡ്മുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മസ്‌കത്ത്: ഒമാനില്‍ 369 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 353 പേര്‍ കൂടി രോഗമുക്തരായി. കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെ 1,42,896 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,33,491 പേരും രോഗമുക്തരായിട്ടുണ്ട്. 193 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്.

 

Most Popular