Wednesday, June 23, 2021
Home Gulf Oman ഒമാനില്‍ 404 പേര്‍ക്കു കൂടി കോവിഡ്; രോഗികളുടെ എണ്ണം 5000 കടന്നു

ഒമാനില്‍ 404 പേര്‍ക്കു കൂടി കോവിഡ്; രോഗികളുടെ എണ്ണം 5000 കടന്നു

മസ്‌കത്ത്: ഒമാനില്‍ ശനിയാഴ്ച 404 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5000 കടന്നു. പുതിയ കണക്കു പ്രകാരം മൊത്തം രോഗബാധിതര്‍ 5029 ആണ്. പുതിയ രോഗികളില്‍ 337 പേരും വിദേശികളാണ്.

86 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1436 ആയി. രണ്ട് മലയാളികളടക്കം ചികിത്സയിലിരുന്ന 20 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3573 പേരാണ് നിലവില്‍ അസുഖബാധിതരായി ചികിത്സയിലുള്ളത്. പുതിയ രോഗികളില്‍ 363 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 3830 ആയതായും ്അധികൃതര്‍ അറിയിച്ചു.

404 new covid cases in oman

Most Popular