Monday, May 10, 2021
Home Newsfeed ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ്; 321 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ്; 321 പേര്‍ക്ക് രോഗമുക്തി

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,44,831 ആയി ഉയര്‍ന്നു. ഇന്ന് മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 1,597. 321 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,35,005 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 210 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. 75 പേര്‍ ഐസിയുവിലാണ്.

Most Popular