
ഒമാനില്‍ 537 പേര്‍ക്ക് കോവിഡ്; രണ്ട് മരണം
HIGHLIGHTS
കഴിഞ്ഞ മൂന്ന് ദുവസത്തിനിടെ 376 പേര് രോഗമുക്തി നേടിയതോടെ നിലവില്‍ 122266 പേര് കോവിഡ് മുക്തരായി.
മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 129404 ആയി. കഴിഞ്ഞ മൂന്ന് ദുവസത്തിനിടെ 376 പേര് രോഗമുക്തി നേടിയതോടെ നിലവില്‍ 122266 പേര് കോവിഡ് മുക്തരായി. എന്നാല്‍ മൂന്ന് ദിവസത്തിനിടെ രണ്ട് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.