Friday, June 18, 2021
Home Gulf Oman കോവിഡ്: ഒമാനില്‍ 557 പുതിയ കേസുകള്‍; 9 മരണം

കോവിഡ്: ഒമാനില്‍ 557 പുതിയ കേസുകള്‍; 9 മരണം

മസ്‌കത്ത്: ഒമാനില്‍ 557 പുതിയ കൊറോണ വൈറസ് കേസുകളും 9 മരണങ്ങളും ആരോഗ്യ മന്ത്രാലയം രജിസ്റ്റര്‍ ചെയ്തു. ഇതോടെ രാജ്യത്ത് നിലവിലുള്ള ആകെ കേസുകള്‍ 124,886 ആയി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 488 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ കണക്ക് 116,354 പേരാണ്. പുതിയ 9 മരണങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് ആകെ 1444 പേര്‍ കോവിഡ് ബാധിച്ച മരിച്ചു.

സുപ്രീംകമ്മിറ്റിയും എംഎഎച്ചും പുറപ്പെടുവിച്ച സാമൂഹിക വിദൂര നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Most Popular