മസ്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 665 പേര്‍ക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 78,569 ആയി. 10 പേര് കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 412 പേരാണ് ഇതിനകം മരിച്ചത്.
ഇന്ന് 1,653 പേര് കൂടി വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 60,240 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 522 പേരാണ്. 184 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.