Friday, July 23, 2021
Home Gulf Oman ഒമാനില്‍ 728 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് മരണം

ഒമാനില്‍ 728 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് മരണം

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,51,528 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,629. അതേസമയം 342 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,39,442 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 104 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

Most Popular