Monday, April 12, 2021
Home Gulf Oman ഒമാനില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ ട്രാക്ക് ചെയ്യുന്നതിനായി എട്ട് അക്ക കോഡ്

ഒമാനില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ ട്രാക്ക് ചെയ്യുന്നതിനായി എട്ട് അക്ക കോഡ്

മസ്‌കത്ത്: ട്രാക്കിംഗ് ബ്രേസ്ലേറ്റ് ധരിക്കുന്നതിലൂടെ രാജ്യത്ത് ഹോം, ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്താനാകും. കോവിഡ് പാന്‍ഡെമിക് പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആരോഗ്യ മന്ത്രാലയം നല്‍കിയ ട്രാക്കിംഗ് ബ്രേസ്ലെറ്റുകള്‍ വിതരണം ചെയ്തിരുന്നു.

ഓരോ ട്രാക്കിംഗ് ബ്രേസ്ലെറ്റിലും സവിശേഷമായ എട്ട് അക്ക കോഡ് അടങ്ങിയിരിക്കുന്നു. അതിലൂടെ ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ലംഘനം നടത്തിയവരെ ഈ ബ്രേസ്ലെറ്റിലൂടെ ട്രാക്കുചെയ്യാന്‍ കഴിയുമെന്ന ഇ-മുഷ്രിഫിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഹൈതം അല്‍ ഷുകൈലി വ്യക്തമാക്കി.

മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ഉപയോക്താക്കള്‍ക്ക് ഈ ട്രാക്കിംഗ് ബ്രേസ്ലെറ്റുകള്‍ ധരിക്കുന്നവരുടെ നിലവില്‍ നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കാം. അപ്ലിക്കേഷനിലെ ഓരോ ഉപയോക്താവിനെയും ചിത്രീകരിക്കുന്ന ഐക്കണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരുടെയും എട്ട് അക്ക കോഡ് വെളിപ്പെടുത്തുന്നതാണ്.

 

Most Popular