Thursday, June 17, 2021
Home Gulf Oman ഒമാനില്‍ കോവിഡ് രോഗികള്‍ കുറയുന്നു; ഇന്ന് 93 പേര്‍ക്ക് കോവിഡ്

ഒമാനില്‍ കോവിഡ് രോഗികള്‍ കുറയുന്നു; ഇന്ന് 93 പേര്‍ക്ക് കോവിഡ്

മനാമ: ഒമാനില്‍ ഇന്ന് പുതിയ  കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 93 കോവിഡ് കേസുകളും ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,29,236 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 233 പേര്‍ പൂര്‍ണ്ണമായി കോവിഡ് മുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,20,178 ആയി. ഇതുവരെ ഒമാനില്‍ 1491 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു.

Most Popular