Tuesday, May 11, 2021
Home Gulf Oman ഒ​മാ​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കൊല്ലം സ്വദേശി മ​രി​ച്ചു

ഒ​മാ​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ കൊല്ലം സ്വദേശി മ​രി​ച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. നി​സ്‌​വ  സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കര്‍(50)ആണ് മരിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹാരിസ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കും.

അതേസമയം ഒമാനില്‍ 179 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,25,669 ആയി. 293 പേര്‍ കൂടി രോഗമുക്തരായി. 1,17,327 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1463 ആയി. 13 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 135 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 65 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

Most Popular