സലാല: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സലാലയില്‍ മരണപ്പെട്ടു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പുവത്തും കടവില്‍ മുരളീധരനാണ്(67) മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ 45 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം സലാല ഇന്റര്‍നാഷനല്‍ സ്കൂളിന്റെ ചെയര്‍മാനായിരുന്നു. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. ഭാര്യ: സത്യ മുരളി, മക്കള്‍ പ്രശാന്ത്, അമിത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സലാലയില്‍ മരണപ്പെട്ടു
- Tags
- covid-19
Previous articleലോകത്ത് ആറിലൊന്ന് കുട്ടികള്‍ കൊടും ദാരിദ്ര്യത്തില്‍
RELATED ARTICLES
കോവിഡ് വ്യാപനം തുടര്‍ന്നാല്‍ ഖത്തറില്‍ സ്കൂളുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തും
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപന സാഹചര്യമുണ്ടായാല്‍ സ്കൂളുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി അറിയിച്ചു. സ്കൂളുകളിലെ ഹാജര്‍ നിരക്ക് കുറക്കുന്നതിനെ കുറിച്ച്...
ബഹ്റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 525 പുതിയ രോഗികള്‍
മനാമ: ബഹ്റൈനില്‍ ഇന്നലെ അഞ്ച് യാത്രക്കാരടക്കം 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 401 പേര് രോഗമുക്തരായി. ഇതോടെ ആകെ മുക്തരായവരുടെ എണ്ണം 99000 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
ബഹ്റൈനില്‍ ഇന്നലെ 431 പേര്‍ക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ 12637 കോവിഡ് പരിശോധന നടന്നതില്‍ 431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 204 പ്രവാസി ജീവനക്കാര്‍ക്കും 218 സമ്പര്‍ക്ക രോഗികളും 9 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 439...