X
ഒമാനില്‍ ഏഴ് കോവിഡ് മരണം കൂടി; 1010 പേര്‍ക്ക് രോഗ ബാധ

ഒമാനില്‍ ഏഴ് കോവിഡ് മരണം കൂടി; 1010 പേര്‍ക്ക് രോഗ ബാധ

personmtp rafeek access_timeTuesday June 30, 2020
HIGHLIGHTS
ഒമാനില്‍ ഇന്ന് 1,010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 40,070 ആയി.

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1,010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 40,070 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 176 ആയി.

നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 16,469 പേരാണ്. 117 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് പുതുതായി 1003 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 23,425 ആയി.

SHARE :
folder_openTags
content_copyCategory