Tuesday, May 18, 2021
Home Gulf Oman മസ്‌കത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് പ്രഖ്യാപിച്ചു

മസ്‌കത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് പ്രഖ്യാപിച്ചു

മസ്‌കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്കും തുടര്‍ന്ന് മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുമാണ് സര്‍വീസ്. കൊച്ചിയില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം ഒമ്പതു മണിക്ക് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മസ്‌കത്തില്‍നിന്ന് 10 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 3.15ന് കണ്ണൂരിലെത്തും. കൊച്ചി-മസ്‌കത്ത് റൂട്ടില്‍ 116 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്ക് 131 റിയാല്‍ മുതലാണ് നിരക്ക്. ഒരാഴ്ച വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ഉപകാരപ്പെടുന്നതായിരിക്കും സര്‍വിസ്.

സര്‍ക്കുലര്‍ പ്രകാരം ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണം. ഇത് പരിശോധിച്ചശേഷം മാത്രമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂ. അല്ലാത്ത വിമാന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച പുലര്‍ച്ച മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നത്.

Most Popular