Monday, September 27, 2021
Home Gulf Oman ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

സലാല: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ മരിച്ചു. മാന്നാര്‍ കുട്ടന്‍ പേരൂര്‍ സ്വദേശി കുരിക്കാട്ടില്‍ കണ്ണന്‍ എന്ന ശ്രീജിത് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി സലാലയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. പിതാവ് ചന്ദ്രന്‍, മാതാവ് രോഹിണി. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിലാണ്.


 

Most Popular