മസ്കത്ത്: റോയല്‍ കാമല്‍ കോര്‍പ്സ് ഇന്ന് നടത്താനിരുന്ന ഒട്ടക മല്‍സരം റദ്ദാക്കി. 18-ാമത് വാര്‍ഷിക ഒട്ടക റേസ് ഫെസ്റ്റിവല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.