Saturday, September 25, 2021
Home Gulf Oman ഒമാനില്‍ മരുന്നും ആഹാരവുമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍; കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്ന മുറവിളി ശക്തം

ഒമാനില്‍ മരുന്നും ആഹാരവുമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍; കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്ന മുറവിളി ശക്തം

മസ്‌കറ്റ്: ഒഴിപ്പിക്കല്‍ വേഗത്തിലാക്കുവാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യവുമായി ഒമാനിലെ പ്രവാസികള്‍. ആയിരകണക്കിന് പ്രവാസികളാണ് ആഹാരവും മരുന്നുമില്ലാതെ ഒമാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രയോജനപ്പെടില്ലെന്നും സംഘടനാ പ്രവര്‍ത്തകര്‍.

എണ്ണ വിലയിലുണ്ടായ ഇടിവും കൊവിഡ് വ്യാപനവും ഒമാനിലെ സ്വകാര്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. തൊഴില്‍ നഷ്ടപെട്ട ഒരു വിഭാഗം കമ്പനി ജീവനക്കാര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപകാരപ്പെടും. എന്നാല്‍, സാധാരണ തൊഴിലാളികള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടില്ല എന്നാണ് വിലയിരുത്തല്‍. ഇത്തരം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പെടുത്തുവാന്‍ ഒമാനില്‍ സാമ്പത്തികശേഷിയുള്ള കമ്പനികള്‍ വളരെ കുറവാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണം. അതോടൊപ്പം സാമൂഹ്യ സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ശക്തമാവുകയാണ്. വേണ്ടത്ര രേഖകളില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഒമാനിലെ വിവിധ ലേബര്‍ ക്യാംപുകളില്‍ കുടുങ്ങിക്കിടക്കുന്നത്.

charted-flights-operations-not-help-for-thousands-expatriate-in-oman

 

Most Popular