Sunday, June 20, 2021
Home Gulf Oman ഒമാനില്‍ 1067 പേര്‍ക്ക് കൂടി കോവിഡ്; ദുഖും ശനിയാഴ്ച്ച മുതല്‍ അടച്ചിടും

ഒമാനില്‍ 1067 പേര്‍ക്ക് കൂടി കോവിഡ്; ദുഖും ശനിയാഴ്ച്ച മുതല്‍ അടച്ചിടും

മസ്‌ക്കത്ത്: ഒമാനില്‍ വ്യാഴാഴ്ച്ച 1,067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 342 സ്വദേശികളും 725 പ്രവാസികളും ഉള്‍പ്പെടുന്നു. ആകെ രോഗബാധിതര്‍ 19,954 ആയി. 983 പേര്‍ക്കാണ് ഇന്ന രോഗം സുഖപ്പെട്ടത്. ഇതോടെ കോവിഡ് നെഗറ്റീവായവരുടെ എണ്ണം 6,623 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 89 ആയി ഉയര്‍ന്നു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദുഖും ശനിയാഴ്ച്ച മുതല്‍ ജൂലൈ 3 വരെ അടച്ചിടുമെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുത്ത്രയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രണ്ടു ദിവസത്തിനകം ലോക്ക്ഡൗണ്‍ പിന്‍വലിക്കും. ആളുകള്‍ വലിയ തോതില്‍ തടിച്ചുകൂടിയതിന്റെ പേരില്‍ ഇന്നലെ ചില ഷോപ്പുകള്‍ അടപ്പിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. ദോഫാറിലും ദുഖുമിലും ലോക്ക്ഡൗണ്‍ ഉള്ളത് കാരണം ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് വൈകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

Coronavirus: Oman reports 1,067 new Covid-19 cases


 

Most Popular