Tuesday, April 13, 2021
Home Gulf Oman കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മസ്‌ക്കത്ത്: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും അടുത്തയാഴ്ച്ച മൂതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ ആഗസ്ത് 8വരെയാണ് സുപ്രിംകമ്മിറ്റി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബലിപെരുന്നാള്‍ ദിനം ഉള്‍പ്പെടെയുള്ള കാലയളവ് ഇതില്‍പ്പെടും.

ഈ കാലയളവില്‍ രാത്രി 7 മുതല്‍ രാവിലെ 6 വരെ പൊതുസ്ഥലങ്ങളും ഷോപ്പുകളും അടച്ചിടും. വാഹനഗതാഗതവും അനുവദിക്കില്ല. സുരക്ഷാ പരിശോധനകളും ചെക്കിങ് പോയിന്റുകളും ശക്തമാക്കും. പെരുന്നാള്‍ നമസ്‌കാരം ഉള്‍പ്പെടെയുള്ള എല്ലാവിധ കൂടിച്ചേരലുകള്‍ക്കും പരമ്പരാഗത മാര്‍ക്കറ്റുകള്‍ക്കും വിലക്കുണ്ടാവും.

COVID-19: Oman declares full lockdown


 

Most Popular