Friday, June 18, 2021
Home Gulf Oman ഒമാനില്‍ 689 പേര്‍ക്ക് കൂടി കോവിഡ്; മരണം 84 ആയി

ഒമാനില്‍ 689 പേര്‍ക്ക് കൂടി കോവിഡ്; മരണം 84 ആയി

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 689 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 355 പേര്‍ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 18,887 ആയി. 177 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളാണ് മരിച്ചത്. ഇതോടെ കോവിഡ് മരണം 84 ആയി. 14474പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളില്‍ 474 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 14138 ആയി.

COVID-19: Oman records 689 new cases; tally at 18,887


 

Most Popular