Thursday, July 29, 2021
Home Gulf ഒമാനിൽ 3217 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ 3217 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്കറ്റ്: ഒമാനിൽ 3217 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 72 മണിക്കൂറിനിടെ രാജ്യത്ത് 52 പേർ മരിക്കുകയും ചെയ്തു. വ്യാഴാഴ്ച 1215 പേർക്കും വെള്ളിയാഴ്ച 1082 പേർക്കും ശനിയാഴ്ച 920 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 19 പേരും വെള്ളിയാഴ്ച 15 പേരും ശനിയാഴ്ച 18 പേരും മരിച്ചു. രാജ്യത്ത് ഇതുവരെ 2,84,905 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 2,57,689 പേർ ഇതിനോടകം രോഗമുക്തരായി. ആകെ മരണം 3423. നിലവിൽ 1391 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 501 പേരുടെ നില ഗുരുതരമാണ്.

 

Most Popular