Monday, June 21, 2021
Home Newsfeed ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,640 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,640 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,640 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 19 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് ഇതുവരെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,30,219 ആയി. 2,467 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത് . 2,07,795 പേര്‍ സുഖം പ്രാപിച്ചു .

കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 345 പേര്‍ അടക്കം , ഇപ്പോള്‍ 1060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

Most Popular