Saturday, May 15, 2021
Home Gulf Oman മസക്കത്തില്‍ കോവിഡ് ബാധിച്ച് കാസര്‍കോഡ് സ്വദേശി മരിച്ചു

മസക്കത്തില്‍ കോവിഡ് ബാധിച്ച് കാസര്‍കോഡ് സ്വദേശി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശി മസ്‌കത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത് അഭീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു.

മബേലയില്‍ ബില്‍ഡിങ് മെറ്റീരിയല്‍ കടയിലെ ജീവനക്കാരനാണ്. എട്ടുവര്‍ഷത്തിലധികമായി മസ്‌കത്തിലുണ്ട്. പിതാവ്: അശോകന്‍. അശ്വനിയാണ് ഭാര്യ: അക്ഷിത്, അന്‍ഷിത് മക്കളാണ്. നന്മ കാസര്‍ക്കോട് കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ്.

Most Popular