Monday, June 14, 2021
Home Newsfeed പിരിച്ചുവിട്ട തൊഴിലാളികൾക്കുള്ള യാത്രാനുമതി രേഖ ഓൺലൈൻ ആയി ലഭിക്കുമെന്ന് ഒമാൻ

പിരിച്ചുവിട്ട തൊഴിലാളികൾക്കുള്ള യാത്രാനുമതി രേഖ ഓൺലൈൻ ആയി ലഭിക്കുമെന്ന് ഒമാൻ

കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്കുള്ള യാത്രാനുമതി രേഖ മെയ് 23 മുതൽ ഓൺലൈൻ ആയി ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ആർ‌ഒപി) വ്യാഴാഴ്ച അറിയിച്ചു. നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. യാത്രാനുമതി രേഖ കൈപറ്റുന്നതിനായി തൊഴിലുടമയുടെയോ പ്രതിനിധിയുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും അധികൃതർ പറയുന്നു . തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മെയ് 23 ഞായറാഴ്ച മുതൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Most Popular