Monday, September 27, 2021
Home Gulf Oman ഒമാനില്‍ ഭൂമി കുലുക്കം; ഒരേ ദിവസം മൂന്ന് ചലനമുണ്ടായതായി ഭൂകമ്പ പഠന കേന്ദ്രം

ഒമാനില്‍ ഭൂമി കുലുക്കം; ഒരേ ദിവസം മൂന്ന് ചലനമുണ്ടായതായി ഭൂകമ്പ പഠന കേന്ദ്രം

മസ്‌കത്ത്: ഒമാനിലെ ഖസബിനടുത്ത് ഭൂമികുലുക്കം. ഞായറാഴ്ച രാത്രി ഒമാന്‍ പ്രാദേശിക സമയം 10.06നണ് ഭൂചലനം അനുഭവപ്പെട്ടത്. ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.

ഭൂചലനം റിക്ടര്‍ സ്‌കെലില്‍ 5.23 രേഖപ്പെടുത്തിയതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒരേ ദിവസം ഈ കേന്ദ്രത്തിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലമാണെന്ന് ഭൂകമ്പ പഠനകേന്ദ്രം വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടില്ല.


 

Most Popular