Wednesday, June 23, 2021
Home Gulf Oman ഒമാനിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍

ഒമാനിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍

മസ്‌കത്ത്: മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച പ്രവാസിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 22 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും 8 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ കടത്തുക, കൈവശം വെക്കുക എന്നീ കുറ്റങ്ങള്‍ ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു.

Most Popular