Monday, September 27, 2021
Home Gulf Oman ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കു വരുന്ന യാത്രക്കാരില്‍ നിന്ന ടിക്കറ്റിന് ഈടാക്കുന്നത് മൂന്നിരട്ടി തുക; ഇല്ലാത്ത കാരണം...

ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കു വരുന്ന യാത്രക്കാരില്‍ നിന്ന ടിക്കറ്റിന് ഈടാക്കുന്നത് മൂന്നിരട്ടി തുക; ഇല്ലാത്ത കാരണം പറഞ്ഞ് ട്രാവല്‍ ഏജന്‍സികള്‍ പണം തട്ടുന്നു

മസ്‌ക്കത്ത്: ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ നിന്ന് സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ മൂന്നിരട്ടി തുക ഈടാക്കുന്നതായി പരാതി. ചാര്‍ട്ടേഡ് വിമാനം സജ്ജീകരിക്കാനും ഒമാന്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം നേടുന്നതിനും(ഈ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് തിരിച്ചുവരാനാവില്ല) വേണ്ടിയാണ് ഈ തുകയെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ വാദം.

എന്നാല്‍, രാജ്യത്തേക്ക് തിരിച്ചുമടങ്ങുന്നതിനുള്ള അനുമതിക്ക് പ്രത്യേക ചാര്‍ജ് ഒന്നും ഈടാക്കുന്നില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിര്‍ബന്ധിത സാഹചര്യം മുതലാക്കി ട്രാവല്‍ ഏജന്‍സികള്‍ വന്‍തുക തട്ടുന്നതായാണ് യാത്രക്കാരുടെ പരാതി. 50 റിയാലാണ് അനുമതിക്കെന്ന പേരില്‍ ട്രാവല്‍ ഏജന്‍സികള്‍ വാങ്ങുന്നത്.

സാധാരണ നിലയില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഒമാനിലേക്ക് 40 ഒമാന്‍ റിയാല്‍ മുതല്‍ 80 ഒമാന്‍ റിയാല്‍ വരെയാണ് നിരക്ക്. എന്നാല്‍, ഇപ്പോള്‍ അനുമതി പത്രം സഹിതം വണ്‍വേ ടിക്കറ്റിന് 245 റിയാല്‍ വരെയാണ് ഈടാക്കുന്നത്. കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മസ്‌ക്കത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ടിക്കറ്റിന് ഈടാക്കിയത് 190 റിയാലാണ്. സാധാരണ 60 റിയാലാണ് ടിക്കറ്റ് നിരക്കെന്ന് ഈ യാത്രക്കാരന്‍ പറഞ്ഞു.

ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് 245 റിയാലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് 235 റിയാലുമാണ് വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നത്. വിദേശ മന്ത്രാലയത്തിന്റെ ഫോം മാത്രം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്നും ബാക്കി കാര്യങ്ങള്‍ മുഴുവന്‍ തങ്ങള്‍ നോക്കുമെന്നുമാണ് ട്രാവല്‍ ഏജന്‍സികളുടെ വാഗ്ദാനം.

വന്‍തുക ഈടാക്കുന്നതിന് പുറമേ വിമാനം തോന്നിയതു പോലെ റീഷെഡ്യൂള്‍ ചെയ്യുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇത്ര വലിയ തുക സാധാരണക്കാരെ കൊണ്ട് താങ്ങാന്‍ കഴിയാത്തതാണെന്ന് ഒമാനിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് സാധാരണ വിമാന സര്‍വീസ് പുനസ്ഥാപിക്കുക മാത്രമാണ് ഇതിന് പോംവഴിയെന്നും സംഘടനകള്‍ പറഞ്ഞു.

Expatriates coming back to Oman forced to pay a huge price for their return

Most Popular