Monday, April 19, 2021
Home Gulf Oman ഒമാനില്‍ വിദേശികളുടെ തൊഴില്‍ വിസക്കായുള്ള ഫീസ് വര്‍ധിക്കും

ഒമാനില്‍ വിദേശികളുടെ തൊഴില്‍ വിസക്കായുള്ള ഫീസ് വര്‍ധിക്കും

മസ്‌കത്ത്: ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസക്കായുള്ള ഫീസ് അഞ്ച് ശതമാനം വര്‍ധിക്കും. ഈ അധിക തുക സ്വദേശി തൊഴിലാളികള്‍ക്കായി പുതുതായി രൂപവത്കരിച്ച തൊഴില്‍ സുരക്ഷ സംവിധാനത്തിലേക്ക് മാറ്റിവെക്കുമെന്നും തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ് നല്‍കേണ്ടിവരും. ഇപ്പോള്‍ ഫീസ് 300 റിയാല്‍ ഉള്ളതിന് 315 റിയാല്‍ നല്‍കേണ്ടിവരും. എന്നാല്‍ ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷി തോട്ടക്കാര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പെര്‍മിറ്റുകള്‍, മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവക്ക് ഈ വര്‍ധനവ് ബാധകമായിരിക്കില്ല.

Most Popular