
ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീ പിടുത്തം
HIGHLIGHTS
അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
മസ്കത്ത്: സീബ് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങള്‍ അണച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലെ തെക്കന്‍ അല്‍ മാബിലാഹ് മേഖലയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കു കഴിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് (പിഎസിഡിഎ) ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.