X
ഒമാനിലും ഈദുല്‍ ഫിത്വര്‍ നാളെ

ഒമാനിലും ഈദുല്‍ ഫിത്വര്‍ നാളെ

personmtp rafeek access_timeSaturday May 23, 2020
HIGHLIGHTS
ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു.

മസ്‌ക്കത്ത്: ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം വൈകിയാണ് ഒമാനില്‍ നോമ്പ് ആരംഭിച്ചിരുന്നത്. അതുപ്രകാരം ഇന്ന് റമദാന്‍ 29 ആയിരുന്നു. ഇന്നല മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഞായറാഴ്ച്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് ഖത്തര്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും നാളെയാണ് ഈദുല്‍ ഫിത്വര്‍. ഇതോടെ കേരളത്തിലും മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഒരേ ദിവസം ഈദ് ആഘോഷിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.

First day of Eid announced in Oman sunday

SHARE :
folder_openTags
content_copyCategory