Friday, August 6, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണസംഖ്യ 562 ആയി. 181 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82924 ആയി. 123 പേര്‍ക്ക് കൂടി രോഗം ഭേദമായി. 77550 പേരാണ് ഇതുവരെ രോഗമുക്തരായത്.

61 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 462 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 158 പേര്‍ ഐസിയുവിലാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഇന്ന് പുതിയ രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. 76 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Most Popular